രചന:അക്കിത്തം
ഏതോ വിദൂരമാം ഗ്രാമത്തില്‍
പണ്ടൊരു
ഗാതാവു വന്നു
പിറന്നുവത്രേ
കണ്‌ഠം തുറന്നവന്‍
പാടിത്തുടങ്ങവേ
കല്ലിനും
കണ്ണീരുറന്നുവത്രേ
ബാലന്‍ യുവാവായ കാലത്തു
ചന്തവും
ശീലഗുണവും മനോബലവും
ഒത്തുചേര്‍ന്നീശ്വരകാരുണിപോലൊരു
മുഗ്‌ദ്ധയ്‌ക്കു നാഥനായ്‌ത്തീര്‍ന്നുവത്രേ
നിസ്വരെന്നാകിലും
തങ്ങളില്‍നിന്നവര്‍
നിര്‍വൃതി
കോരിക്കുടിച്ചുവത്രേ
പെട്ടെന്നൊരുദിനം
ഗായകശ്രേഷ്‌ഠന്നു
കിട്ടുന്നു രാജനിദേശമേവം:
"നാളെത്തൊട്ടെന്‍
മന്ത്രശാലയിലുന്മേഷ-
നാളം കൊളുത്തണം ഗായകന്‍
നീ"
അന്നം വിളിച്ച വിളിക്കവ'നുത്തര'-
വെന്നേ മറുപടി
ചൊല്ലിയുള്ളു
വറ്റാത്ത തപ്‌താശ്രുപോലൊരു
വെള്ളിമീന്‍
പിറ്റേന്നുദിച്ചു മുതിര്‍ന്ന
നേരം
മുറ്റത്തിറങ്ങിത്തിരിഞ്ഞുനോക്കീടിന
മൂകനാം ഗായകന്‍
കണ്ടുവത്രേ
വാതില്‍ക്കല്‍നിന്നു തളര്‍ന്നിടും
തയ്യലിന്‍
വാര്‍മിഴിക്കോണിന്നിരുള്‍ക്കയത്തില്‍
ഉജ്ജ്വലം രണ്ടു
തിളക്കങ്ങള്‍, മങ്ങാത്ത
വജ്രക്കല്ലെന്നവനോര്‍ത്തുവത്രേ.
ഉന്നതശീര്‍ഷനാം മന്നന്റെ
കോടീര-
പ്പൊന്നില്‍ മുത്തായവന്‍
വാണകാലം
നര്‍ത്തകിമാര്‍തന്‍
നയനങ്ങള്‍ നിര്‍ദ്ദയം
കൊത്തുന്ന കാളഫണികള്‍
പോലെ
പാറപോലുള്ള തന്നാത്മാവില്‍
പോടുകള്‍
പോറിയുണ്ടാക്കാന്‍
പരിശ്രമിക്കേ
പാറയ്‌ക്കടിയില്‍ സഹിഷ്‌ണുതയിങ്കല്‍നി-
ന്നൂറുമലിവും വരണ്ടുപോകെ,
ആടും ചിലമ്പുകള്‍ക്കൊപ്പിച്ചൊരിക്കല്‍ത്താന്‍
പാടിത്തനിക്കുമദമ്യനാകേ
പെട്ടെന്നു
ചുണ്ടങ്ങിറുക്കിയത്രേ, സഭ
ഞെട്ടിത്തെറിച്ചു
മിഴിച്ചിരിക്കേ,
ഉല്‍ക്കടമായിച്ചിരിച്ചുവത്രേ,
ചിരി
നില്‍ക്കാതെ മണ്ണില്‍പ്പതിച്ചുവത്രേ,
മണ്ണിലബോധം കിടക്കവേ കണ്‍കളില്‍-
ക്കണ്ണുനീരുണ്ടായിരുന്നുവത്രേ.
യാമങ്ങള്‍ നാളുകള്‍
മാസങ്ങള്‍ വര്‍ഷങ്ങ-
ളാ മനുഷ്യന്നു മുകളിലൂടെ
പൊട്ടിച്ചിരിത്തിരച്ചാര്‍ത്തിലലയുന്ന
പൊങ്ങുതടിപോല്‍ക്കടന്നുപോയി
രാജസദസ്സല്ല, നര്‍ത്തകിമാരല്ല
രാജാവും മണ്ണിലുറക്കമായി
എന്നോ കിടന്ന കിടപ്പില്‍നിന്നേറ്റില്ല
പിന്നീടൊരിക്കലും
പാട്ടുകാരന്‍
മണ്ണായ
കൊട്ടാരരംഗത്തിലിന്നവന്‍
മണ്ണായി
ജീവിച്ചിരിക്കയത്രേ
കണ്ണുനീര്‍ത്തുള്ളിയോ
കാലത്തിന്‍ ശീതത്തില്‍
കല്ലായുറച്ചു വളര്‍ന്നുവന്നു,
മന്നിലെമ്പാടും പരന്നു;
നാം വെണ്ണക്ക-
ല്ലെന്നു
വിളിപ്പതതിനെയത്രേ.
പിമ്പുപിമ്പുണ്ടായ
മന്നവരിശ്ശോക-
ഗംഭീരസത്യമറിഞ്ഞിടാതെ,
ആയിരം ദാസിമാര്‍ക്കൊപ്പം
മടമ്പിടി-
ച്ചാടിത്തിമര്‍ത്തു
മെതിപ്പതിന്നായ്
മൂഢതയെക്കാളുപരിയൊന്നില്ലല്ലോ
മൂവുലകത്തിലും നിര്‍ഘൃണത്വം
വെട്ടിച്ചെടുത്താ
മനോഹരവസ്‌തുവാല്‍
കൊട്ടാരം തീര്‍ത്തു
തുടങ്ങിയത്രേ!
എന്നിട്ടുമാക്കല്ലൊടുങ്ങീല
ഭൂമിയി-
ലെന്നല്ലതിന്നും വളര്‍ന്നിടുന്നു!
ആരിപ്പഴങ്കഥയെന്നോടു
ചൊല്ലിയെ-
ന്നാവില്ലെനിക്കു
വിശദമാക്കാന്‍
സത്യമെന്നാല്ലാതെ
പേരവന്നില്ലല്ലോ,
ഹൃത്തൊഴിഞ്ഞില്ലല്ലോ
വിഗ്രഹവും.
No comments:
Post a Comment