ആരോടു യാത്ര പറയേണ്ടു ഞാന്‍
മാസങ്ങള്‍ ആണ്ടുകള്‍ അളന്നളന്നെത്തുമൊരു ബിന്ദുവില്‍
ആള്‍ത്തിരക്കേറുമീ വാഹനമെന്നെയൊരു
പാഴ്ച്ചുമടായിങ്ങിറക്കി വയ്ക്കേ ......
എന്നമൃത പാഥേയവും പഴയ ഭാണ്ഡവും
നെഞ്ഞോടണച്ചു ഞാനിങ്ങു നില്‍ക്കേ
പാതയിതപാരാത തന്‍ മധുരമാം ക്ഷണം
മാതിരി പാണികള്‍ നീട്ടി നില്‍ക്കെ
ആരുടെ കരങ്ങളെന്നറിവീല പുഴയെ നീരാഴി
പോലെന്നെ പുണര്‍ന്നു നില്‍ക്കെ
ആരോടു യാത്ര പറയേണ്ടു ഞാന്‍
എന്തിനോടാരോടു യാത്ര പറയേണ്ടു
ആരോടു യാത്ര പറയേണ്ടു ഞാന്‍
മാസങ്ങള്‍ ആണ്ടുകള്‍ അളന്നളന്നെത്തുമൊരു ബിന്ദുവില്‍
ആള്‍ത്തിരക്കേറുമീ വാഹനമെന്നെയൊരു
പാഴ്ച്ചുമടായിങ്ങിറക്കി വയ്ക്കേ ......
എന്നമൃത പാഥേയവും പഴയ ഭാണ്ഡവും
നെഞ്ഞോടണച്ചു ഞാനിങ്ങു നില്‍ക്കേ
പാതയിതപാരാത തന്‍ മധുരമാം ക്ഷണം
മാതിരി പാണികള്‍ നീട്ടി നില്‍ക്കെ
ആരുടെ കരങ്ങളെന്നറിവീല പുഴയെ നീരാഴി
പോലെന്നെ പുണര്‍ന്നു നില്‍ക്കെ
ആരോടു യാത്ര പറയേണ്ടു ഞാന്‍
എന്തിനോടാരോടു യാത്ര പറയേണ്ടു
എത്ര യാത്രികര്‍ സമാന ഹൃദയര്‍
ജ്ഞാന ദുഃഖങ്ങള്‍ തങ്ങളില്‍ പങ്കു വെച്ചോര്‍
മധുരാക്ഷരങ്ങളില്‍ നിറഞ്ഞ മധുവുണ്ണുവാന്‍
കൊതിയാര്‍ന്ന കൊച്ചു ഹൃദയങ്ങള്‍
മധുരാക്ഷരങ്ങളില്‍ നിറഞ്ഞ മധുവുണ്ണുവാന്‍
കൊതിയാര്‍ന്ന കൊച്ചു ഹൃദയങ്ങള്‍
സാമ ഗീതങ്ങളെ സാധകം ചെയ്തവര്‍
ഭൂമിയെ സ്നേഹിക്കുവാന്‍ പഠിപ്പിച്ചവര്‍
സാമ ഗീതങ്ങളെ സാധകം ചെയ്തവര്‍
ഭൂമിയെ സ്നേഹിക്കുവാന്‍ പഠിപ്പിച്ചവര്‍
മണ്ണിന്റെ ആര്‍ദ്രമാം ആഴങ്ങള്‍ തേടിയോര്‍
വിണ്ണിന്റെ ദീപ്തമാം ഉയരങ്ങള്‍ തേടിയോര്‍
മുന്നിലൂടവര്‍ ഒഴുകി നീങ്ങുന്ന കാഴ്ചകള്‍
ഉള്‍കണ്ണുകളെ ഇന്നും നനയ്ക്കേ
മണ്ണിന്റെ ആര്‍ദ്രമാം ആഴങ്ങള്‍ തേടിയോര്‍
വിണ്ണിന്റെ ദീപ്തമാം ഉയരങ്ങള്‍ തേടിയോര്‍
മുന്നിലൂടവര്‍ ഒഴുകി നീങ്ങുന്ന കാഴ്ചകള്‍
ഉള്‍കണ്ണുകളെ ഇന്നും നനയ്ക്കേ
ഓര്‍മകളില്‍ ഇന്നലെകള്‍ പിന്നെയും
ഉദിക്കെ അവ ഓരോന്നും ഉണ്മയായ് നില്‍ക്കവേ
ഓര്‍മകളില്‍ ഇന്നലെകള്‍ പിന്നെയും
ഉദിക്കെ അവ ഓരോന്നും ഉണ്മയായ് നില്‍ക്കവേ
ആരോടു യാത്ര പറയേണ്ടു ഞാനെ-
ന്തിനോടാരോടു യാത്ര പറയേണ്ടു
ആരോടു യാത്ര പറയേണ്ടു ഞാന്‍
മൊഴികളുടെ ആഴങ്ങളില്‍
പഴമനസ്സുകള്‍ കുഴിച്ചിട്ട നിധി തേടി
വാഴ് വിന്റെ കൈപ്പുനീരും വാറ്റി
മധുരമാകുന്ന രസ മന്ത്ര തന്ത്രം തേടി
ഒരു പൊരുളില്‍ നിന്നപരമാം
പൊരുളുദിച്ചു കതിര്‍ ചൊരിയുന്ന
വാക്കിലെ സൂര്യനെ തേടി
ഒരു പൂവിലെ കനി തേടി
കനിയിലെ തരു തേടി
തീയിലെ കുളിര്‍ തേടി
കുളിരിലെ തീ തേടി
അണുവിലെ അണുവിലൊരു സൌരയൂഥം തേടി
മര്‍ത്യനില്‍ മഹാഭാരതങ്ങള്‍ തേടി
തീര്‍ത്ഥരെത്രയോ പേരൊത്തലഞ്ഞു
തിരഞ്ഞേറെ ഇഷ്ടമാര്‍ന്നൊരു നടക്കാവിനോടോ
No comments:
Post a Comment