പുലയാടി മക്കള്‍


രജന : എ അയ്യപ്പന്‍ 
  
പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും
പുലയന്റെ മകനോട്‌ പുലയാണ് പോലും
പുലയാടിമക്കളെ പറയുമോ നിങ്ങള്‍
പറയനും പുലയനും പുലയായതെങ്ങനെ

പുതിയ സാമ്രാജ്യം , പുതിയ സൌധങ്ങള്‍
പുതിയ മന്നില്‍തീര്‍ത്ത പുതിയ കൊട്ടാരം
പുതിയ നിയമങ്ങള്‍ പുതിയ സുരതങ്ങള്‍
പുതുമയെ പുല്‍കി തലോടുന്ന വാനം
പുലരിയാവോളം പുളകങ്ങള്‍ തീര്‍ക്കുന്ന
പുലയകിടാതിതന്‍ അരയിലെ ദുഃഖം

പുലയാണ് പോലും പുലയാണ് പോലും
പുലയന്റെ മകളോട് പുലയാണ് പോലും
പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും
പതി ഉറങ്ങുമ്പോള്‍ പറയനെ തേടും
പതിവായി വന്നാല്‍ പിണമായി മാറും
പറയന്റെ മാറില്‍ പിണയുന്ന നേരം

പറ കൊട്ടിയല്ലേ കാമം തുടിപ്പു
പുലയാണ് പോലും പുലയാണ് പോലും
പറയാനെ കണ്ടാല്‍ പുലയാണ് പോലും
പുതിയ കുപ്പിക്കുള്ളില്‍ പഴയ വീഞ്ഞെന്നോ
പഴയിനെന്നും പഴയതല്ലെന്നോ
പലനാളിലെന്നെ കുടിപ്പിച്ച വീഞ്ഞ്
പുഴുവരിക്കുന്നോരാ പഴനീര് തന്നെ

കഴുവേറി മക്കള്‍ക്കും മിഴിനീര് വേണം

No comments:

Post a Comment