അക്കിത്തം

1926 മാര്‍ച്ച് 18ന്പാലക്കാട് ജില്ലയില്‍ കുമരനല്ലൂരില്‍ ജനിച്ചു. അച്ഛൻ : അക്കിത്തം വാസുദേവന്‍നമ്പൂതിരി. അമ്മ : ചേകൂര്‍ പാര്‍വ്വതി അന്തര്‍ജനം. മാവറെ അച്യുതവാരിയരാണ് ആദ്യ ഗുരു. 8 മുതല്‍ 12  വയസ്സു വരെ പിതാവില്‍നിന്നും മറ്റും ഋഗ്വേദവും പിന്നീട് കൊടക്കാട്ട്ശങ്കുണ്ണി നമ്പീശനില്‍നിന്നു സംസ്കൃതം, ജ്യോതിഷം എന്നിവയും പതിനാലാം വയസ്സില്‍ തൃക്ക- ണ്ടിയൂര്‍കളത്തില്‍ ഉണ്ണി-കൃ-ഷ്ണ-മേനോനില്‍ നിന്ന് ഇംഗ്ളീഷ്,കണക്ക് എന്നിവയും അഭ്യസിച്ചു. ടി. പി. കുഞ്ഞുകുട്ടന്‍നമ്പ്യാരി ല്‍നിന്നു  കാളി-ദാസകവിതയും, വി.ടി. ഭട്ടതിരിപ്പാടില്‍ നിന്നു തമിഴും പഠിച്ചിട്ടുണ്ട്.  കുമരനല്ലൂര്‍ ഗവണ്മെന്റ് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന്നു ശേഷം കോഴിക്കോട് സാമൂതിരി  കോളേജില്‍ ഇന്റര്‍മീഡിയറ്റിന്നു ചേര്‍ന്നുവെങ്കിലും പഠിപ്പു തുടരാന്‍ ഇടവന്നില്ല. ചിത്രകല, സംഗീതം എന്നിവയിലായിരുന്നു ശൈശവകൌമാരങ്ങ- ളില്‍ താത്പര്യം. എട്ടു വയസ്സില്‍കവിത എഴുതാന്‍  തുടങ്ങി. ഇടശ്ശേ-രി, ബാലാമണിയമ്മ, നാലപ്പാടന്‍,  കുട്ടികൃഷ്ണമാരാര്,  വി.ടി., എം. ആര്‍.ബി.   എന്നിവരുടെ സന്തതസാഹചര്യങ്ങളും ശിഷ്യത്വവും അക്കിത്തത്തിലെ കവിവ്യക്തിത്വെത്ത വളര്‍ത്തി.

1946 മുതല്‍ 49 വരെ ഉണ്ണിനമ്പൂതിരി മാസികയുടെ പ്രസാധകന്‍. യോഗക്ഷേമം ആഴ്ചപ്പതിപ്പ്, മംഗളോദയം മാസിക എന്നിവയുടെ ഉപപ്രതാധിപര്‍. 1956 ജൂണ്‍ മുതല്‍ 1985 ഏപ്രില്‍ വരെ ആകാശവാണി കോഴിക്കോട് - തൃശ്ശൂര്‍ നിലയങ്ങളില്‍ ജോലിചെയ്തു. 1985 ല്‍ എഡിറ്റര്‍ പോസ്റ്റില്‍ നിന്നു വിരമിച്ചു.
ഡയറക്ടര്‍- സാഹിത്യപ്രവര്‍ത്തകസഹകരണസം-ഘം,  കോട്ടയം (1973-76)
വൈസ്. പ്രസിണ്ട് - കേരളസാഹി-ത്യഅക്കാദമി (1974- 77)
വൈസ്. പ്രസിഡണ്ട് - സംസ്കാരഭാരതി, ആഗ്ര (1986 - 96)
പ്രസിഡണ്ട് - തപസ്യ കലാസാഹി-ത്യ-വേദി (1984 - 99)
പ്രസിഡണ്ട് - വള്ളത്തോള്‍ എജുക്കേഷണല്‍ ്രടസ്റ്റ്, ശുകപുരം (1989 മുതല്‍)
പ്രസിഡണ്ട് - ഇടശ്ശേരി സ്മാരകസമിതി, പൊന്നാനി (1985 മുതല്‍)
വൈസ് പ്രസിഡണ്ട് - ചങ്ങമ്പുഴ സ്മാരകസമിതി, കൊച്ചി (1986 - 96)
പ്രസിഡണ്ട് - വേദിക് ്രടസ്റ്റ്, (സാമവേദപഠനകേന്ദ്രം), പാഞ്ഞാള്‍ (1995 മുതല്‍)
പ്രസിഡണ്ട് - വില്വമംഗലം സ്മാരകട്രസ്റ്റ്, തവനൂര്‍ (2000 മുതല്‍)
പ്രസിഡണ്ട് - കടവല്ലൂര്‍ അനേ്യാന്യ പരിഷത്ത് (2000 മുതല്‍)
യോഗക്ഷേമസഭ (തൃശ്ശൂര്‍) യിലെ അംഗമെന്ന നിലയില്‍, നമ്പൂതിരി സമു-ദായപരി-ഷ്കരണങ്ങള്‍ക്കു വേണ്ടി പ്രയത്നിച്ചു. മഹാത്മജി-യുടെ നേതൃത്വത്തില്‍ ശക്തമായിരുന്ന ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീനം ഈ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായിരുന്നു. 1946 - 49 കാലത്ത് യോഗക്ഷേമസഭയുടെപ്രമുഖനേതാക്കളായിരുന്ന  വി.ടി. ഭട്ടതിരിപ്പാട്, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഒ.എം.സി. നാരായണന്റെ നമ്പൂതിരിപ്പാട് എന്നിവരുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു. 1950 - 52 കാലഘട്ടത്തില്‍ പൊന്നാനി കേന്ദ്രകലാസമിതി-യുടെ സെക്രട്ടറി, 1953 - 54 ല്‍ പ്രസിഡണ്ട്. ഇടശ്ശേ-രി, വി.ടി., നാലപ്പാടന്‍, വി.എം. നായര്‍, ബാലമണിയമ്മ, എന്‍.വി.കൃഷ്ണവാരിയര്‍, സി.ജെ.-തോമസ്, എം. ഗോവിന്ദന്‍, ചിറക്കല്‍ ടി. ബാലകൃഷ്ണന്‍നായര്‍, എസ്.കെ. പൊറ്റെക്കാട്ട് എന്നിവര്‍ക്ക് ഈ കലാസമിതി-യുമായി അവഗാഡമായ ബന്ധമുണ്ടായിരുന്നു. പൊന്നാനി കേന്ദ്രകലാസമിതിയാണ്, പില്‍ക്കാലത്ത്, കേരളത്തിലെ നാടകപ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച മലബാര്‍ കേന്ദ്രകലാസമിതിയായി വികസിച്ചത്.
തൃശ്ശൂര്‍, തിരുന്നാവായ, കടവല്ലൂര്‍, എന്നി-വിടങ്ങളിലെ പ്രശസ്തമായ വേദപാഠശാലകളോടു ബന്ധപ്പെട്ട് വേദവിദ്യാപ്രചാരണത്തിന്നു പരി്രശമിച്ചു. 1974-88 കാലത്ത് പാഞ്ഞാ-ളി-ലും,  തിരുവന്തപുരത്തും കുണ്ടൂരിലും നടന്ന യജ്ഞങ്ങള്‍ക്കു പിറകില്‍ പ്രവര്‍ത്തിച്ച ശക്തി-യാ-യിരുന്നു. വൈദികപാരമ്പര്യത്തിന്റെ ഉദാത്തമായ പ്രപഞ്ചദര്‍ശനം ഇരുളില്‍ കെടാതെ സൂക്ഷിക്കുകയും യാഥാസ്ഥിതികവിരുദ്ധമായ ആധുനിക വീക്ഷണം ആവോളമുള്‍ക്കൊണ്ട് അബ്രാഹ്മണര്‍ക്കിടയിലും വേദവിജ്ഞാനം പ്രചരിപ്പിക്കണമെന്ന് നിശിതമായി വാദിക്കുകയും ചെയ്തു. ഒടുവില്‍ അദ്ദേഹം വിജയിച്ചു. പ്രശാന്തവും ധീരവുമായ ആ വ്യക്തിത്വ തേജസ്സിന്നുമുന്നില്‍ യാഥാസ്ഥിതികത്വം മഞ്ഞുപോലെഉരുകിപ്പോവുകയും വേദപഠനം സംബന്ധിച്ച് വിശാലവും ഉദാരവുമായ കാഴ്ചപ്പാട് സര്‍വ്വാദൃതമാവുകയും ചെയ്തു. മനുഷ്യെന മനുഷ്യനില്‍ നിന്നകറ്റിനിര്‍ത്തുന്ന യാഥാസ്ഥി-തികത്വത്തിന്ന് അക്കിത്തം എന്നും ഒരു ഭീഷണിയായിരുന്നു. തീണ്ടലിനെതിരെ 1947 ല്‍ നടന്ന പാലിയം സത്യാഗ്രഹത്തില്‍ അദ്ദേഹം പങ്കെടുക്കുകയുണ്ടായി.
കവിത, നാടകം, ചെറുകഥ, ഉപന്യാസം, വിവര്‍ത്തനം എന്നിങ്ങനെ വിവിധമേഖലകളി-ലായി ആകെ 47 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാളകവിതയില്‍ ആധുനികത ആരംഭിക്കുന്നത് അക്കിത്തം 1952 ല്‍ പ്രസിദ്ധീകരിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന ഖണ്ഡകാവ്യത്തിലാണ്. അക്കാലത്തും തുടര്‍ന്നും കേരളത്തിലുടനീളം ആ കൃതി അവഗാഢമായ ആസ്വാദനത്തിന്നും നിശിതമായ വിമര്‍ശനത്തിന്നും വിഷയമായി. ഈ കാവ്യം സുവര്‍ണ്ണജൂബിലികൊണ്ടാടുന്ന ഈ കാലഘട്ടത്തിലും നിരൂപകര്‍ക്ക് ചര്‍ച്ചാ-വിഷയമായി-രിക്കുന്നു.
മനുഷ്യ സ്നേഹത്തിലധിഷ്ഠിതമായ ഒരു സാമൂഹിക ജീവിതദര്‍ശനത്തിന്റെ ഉദാത്തഭാവങ്ങളാണ് ലളിതവും അഗാധവുമായ ഈ ഇതിഹാസം പ്രസരിപ്പിക്കുന്നത്. സ്നേഹശൂന്യവും അതുകൊണ്ട് അധാര്‍മ്മികവുമാകുന്ന വിപ്ളവം വിജയിക്കയില്ലെന്ന് ദീര്‍ഘദര്‍ശിതയോടെ ആദ്യമായി വിളംബരം ചെയ്ത കൃതിയാണിത്.  ഈ തത്ത്വം ഉദീരണം ചെയ്യുന്ന The God that Failed, Dr.Zhivago, Darkness at noon  എന്നീ  രചനകള്‍ 1950 കളുടെ ഒടുവിലും അറുപതുകളുടെ ആരംഭത്തിലുമാണ് ഇന്ത്യയാല്‍ പ്രത്യക്ഷപ്പെട്ടത്.  ഇതിഹാസം 1951 ല്‍ എഴുതപ്പെടുകയും 30-8-1952 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.
1978 - 82 കാലത്ത് ഇന്ത്യാഗവണ്മെന്റിന്റെ സീനിയര്‍ ഫെല്ലോ-ഷി-പ്പോടുകൂടി മഹാത്മജി-യുടെ ജീവിതത്തേയും കൃതികളേയും സംബന്ധിച്ചു നിര്‍വഹിച്ച ഗവേഷണത്തിന്റെ ഉേപാത്പന്നമാണ് ധര്‍മ്മസൂര്യന്‍ (1999) എന്ന ഖണ്ഡകാവ്യം
ശ്രീമദ്ഭാഗവതത്തിന്റെ മലയാളപരിഭാഷ (1999) അക്കിത്തത്തിന്റെ ചിരന്തനകാവ്യതപസ്സിന്റെ ഫലവും ആത്മസാക്ഷാത്കാരവുമാണ്.
മറ്റു കൃതികള്‍: വീരവാ-ദം, വളക്കിലുക്കം, മനഃസാക്ഷിയുടെ പൂക്കള്‍, മധുവിധു, മധുവിധുവിന്നുശേ-ഷം, അഞ്ചു നാടോടിപ്പാട്ടുകള്‍, കരതലാമലകം, അരങ്ങേറ്റം, മനോരഥം, അനശ്വരന്റെ ഗാനം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, വെണ്ണക്കല്ലിന്റെ കഥ, സഞ്ചാ-രികള്‍, കടമ്പിന്‍പൂക്കള്‍, ഒരു കുടന്ന നിലാവ്, മാനസപൂജ, നിമിഷക്ഷേ്രതം, അമൃതഘടിക, ആലഞ്ഞാട്ടമ്മ, സ്പര്‍ശമണികള്‍, കളിക്കൊട്ടിലില്‍, ഒരു കുല മുന്തിരിങ്ങ, ഉണ്ണിക്കിനാവുകള്‍, സമന്വയത്തിന്റെ ആകാശം, അന്തിമഹാകാ-ലം, പഞ്ചവര്‍ണ്ണക്കിളികള്‍, ശ്ളോകപുണ്യം, അക്കിത്തത്തിന്റെ കുട്ടിക്കവിതകള്‍ (കവി-താസമാഹാരങ്ങള്‍), ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദര്‍ശനം, കുതിര്‍ന്ന മണ്ണ്, ദേശസേവിക,  ധര്‍മ്മസൂര്യന്‍, (ഖണ്ഡ-കാ-വ്യങ്ങള്‍), ഈ ഏടത്തി നൊണേ പറയൂ (നാടകം), അവതാളങ്ങള്‍, കാക്കപ്പുള്ളികള്‍ (ചെ-റുകഥാസമാഹാരങ്ങള്‍), ഉപനയനം, സമാ--വര്‍ത്തനം, ഹൃദയത്തിലേക്കു നോക്കി എഴുതൂ, പൊന്നാനിക്കളരി, ്രശൌതശാസ്ത്രപാരമ്പര്യം കേരളത്തില്‍, സഞ്ചാ-രിഭാവം, കവിതയിലെ വൃത്തവും ചതുരവും (ലേഖനസമാഹാരങ്ങള്‍), സാഗരസം-ഗീതം (കവിത - വിവര്‍ത്തനം), സനാതനധര്‍മ്മം തന്നെ ദേശീയത  ശ്രീ അരവിന്ദന്റെ ഉത്തരപ്പാറ പ്രസംഗം- വിവര്‍ത്തനം), നാടോടി തെലുങ്ക്കഥകള്‍ (വിവര്‍ത്തനം), ശ്രീമഹാഭാഗവതം (കവിത- വിവര്‍ത്തനം)
യു.എസ്.എ., കാനഡ, യു.കെ., ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നടന്ന സാഹിത്യ സെമിനാറുകളില്‍ പങ്കെടുക്കുകയുണ്ടായി. ഫ്രഞ്ച്റേഡിയോവില്‍ അഭിമുഖം പ്രക്ഷേപണം ചെയ്തു.
നിരവധി കവിതകളുടെ ഫ്രഞ്ച് വിവര്‍ത്തനങ്ങള്‍ യൂറോപ്പമാസികയില്‍ പ്രസിദ്ധം ചെയ്തിട്ടുണ്ട്. ജാക്ക് ജുവേ, ഡൊമിനിക്ക് ബുസേ, ഗീതകൃഷ്ണമൂര്‍ത്തി എന്നിവരാണ് വിവര്‍ത്തകര്‍. ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം
ഇ.എം.ജെ. വെണ്ണിയൂര്‍ ഇംഗ്ളീഷിലും, ശ്രീ. ഗോപാല്‍ ജെയിന്‍ ഹിന്ദിയിലും പ്രസിദ്ധീകരിച്ചു. അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍ എന്ന പേരില്‍ ഒരു കൃതി ഹിന്ദിയിലേക്ക് യു.-കെ.എസ്. ചൌഹാന്‍ പരിഭാഷപ്പെടുത്തി.
20-ാം നൂറ്റാണ്ടിന്റെ ഇതിഹാസം തെലുങ്കിലേക്ക് എല്‍.ആര്‍. സ്വാമി വിവര്‍ത്തനം ചെയ്തു.
1949 ല്‍ 23-നാം വയസ്സില്‍ വിവാഹിതനായി. ഭാര്യ ശ്രീദേവി അന്തര്‍ജനം, ആലമ്പിള്ളി മന, കിഴായൂര്‍, പട്ടാമ്പി. മക്കള്‍: പാര്‍വ്വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍.
 സഹോദരൻ അക്കിത്തം നാരായണൻ പാരിസിൽ ജീവിക്കുന്ന പ്രശസ്തനായ ഒരു ചിത്രകാരനും ശില്പിയും ആണ്. 

No comments:

Post a Comment