രചന: ബാലാമണിയമ്മ
"ഉമ്മവയ്ക്കാന്‍
വയ്യിതിനെയുമെന്നാകി-
ലമ്മയ്ക്കു
കാട്ടിത്തരില്ല ഞാനെന്‍ മുഖം"
തന്‍ ചെറുപൂച്ചയെ പുല്‍കിനിന്നിങ്ങനെ
കൊഞ്ചിനാള്‍ ചെറ്റുകയര്‍ത്തുകൊണ്ടെന്‍
മകള്‍.
സ്വച്ഛതമങ്ങളാമക്കണ്‍
മുനകളി-
ലശ്രുക്കള്‍
മിന്നിത്തിളങ്ങീ പൊടുന്നനെ.
മന്ദം കുനിഞ്ഞു ഞാന്‍
ചുംബിച്ചു, പൈതലിന്‍
മാറിലിണങ്ങുമാ
മല്ലികച്ചെണ്ടിനെ;
അസ്വസ്ഥ ഭാവേന
ചൂളിസ്സരോമാഞ്ച-
മജ്ജന്തുവെന്നെത്തുറിച്ചുനോക്കീ
തദാ.
ചിത്തോന്മിഷല്‍
സ്നേഹസംസ്പൃഷ്ടമല്ലെങ്കി-
ലെത്ര രസോജ്ത്ധിതമാകുന്നു
ലാളനം!
പാരിലെപ്പാഴ്മണ്‍തരിയെത്തലോടുവാന്‍
ദൂരാല്‍ത്തെളിഞ്ഞു
കൈനീട്ടും പുലരൊളി,
ചോദിച്ചതെങ്കല്‍പ്പതിയും
സ്മിതത്തിനാല്‍
"മാതൃഹൃദയവും
പ്രേമദരിദ്രമോ?"
വറ്റിക്കഴിഞ്ഞീല കണ്ണുനീ,രെങ്കിലും
പെട്ടെന്നു
പുഞ്ചിരിക്കൊള്‍കയാമെന്‍ മകള്‍
എന്നന്തരാത്മാവിലൂറുന്ന
വാത്സല്യ-
വിണ്‍നീരിനാലീയുലകം
നനയ്ക്കുവാന്‍
ശാശ്വതകര്‍ഷകന്‍ ശ്രദ്ധയാ
നിര്‍മ്മിച്ച
നീര്‍ച്ചാലുപോലെ
സംശോഭിച്ചിതോമലാള്‍.

No comments:
Post a Comment